Quantcast

പുതുപ്പള്ളിയിൽ കനത്ത പോളിങ്; നാല് മണിക്കൂറിൽ 30 ശതമാനം

മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.

MediaOne Logo

Web Desk

  • Updated:

    2023-09-05 09:23:38.0

Published:

5 Sep 2023 6:03 AM GMT

Heavy polling in Puthupally 30 percent in four hours,
X

കോട്ടയം: പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ കനത്ത പോളിങ്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് 11 മണി വരെ 30 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നാല് മണിക്കൂർ പിന്നിടുമ്പോൾ വിവിധ പഞ്ചായത്തുകളിൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇങ്ങനെ- മീനടം 27.83 ശതമാനം, അയർക്കുന്നം 29.1 ശതമാനം, പാമ്പാടി 28.04 ശതമാനം, കൂരോപ്പട 27.92 ശതമാനം, അകലകുന്നം 26.23 ശതമാനം, പുതുപ്പള്ളി 31.7 ശതമാനം, മണർകാട് 32.1 ശതമാനം, വാകത്താനം 28.47 ശതമാനം.

ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചരണം ജനങ്ങളെ ഏറെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു അതിരാവിലെ മുതൽ ബൂത്തുകളിലേക്കുള്ള വോട്ടർമാരുടെ ഒഴുക്ക്. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.

അതേസമയം, മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി. വാകത്താനം ജോർജിയൻ സ്‌കൂളിലായിരുന്നു ചാണ്ടി ഉമ്മന് വോട്ട്. അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

മണർകാട് കണിയാൻകുന്ന് ഗവ. സ്‌കൂളിലാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.

TAGS :

Next Story