Quantcast

കനത്ത മഴ; അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

MediaOne Logo

Web Desk

  • Updated:

    2023-07-06 15:56:28.0

Published:

6 July 2023 3:44 PM GMT

Kottayam, Kannur, Kasaragod, Pathanamthitta,heavy rain; Friday is a holiday in four districts,breaking news malayalam,കനത്ത മഴ; നാല് ജില്ലകളിൽ വെള്ളിയാഴ്ച അവധി
X

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ,കണ്ണൂർ, കാസർകോഡ്, പത്തനംതിട്ട,കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.

കാസർകോഡ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.കണ്ണൂരിൽ പി.എസ്.സി പരീക്ഷകൾക്കും മാറ്റമില്ല. പത്തനംതിട്ടയിൽ പൊതുപരീക്ഷക്ക് മാറ്റമില്ല. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടാണ്. അവധിയായതിനാൽ മക്കൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും കലക്ടര്‍മാര്‍ അറിയിച്ചു.






TAGS :

Next Story