Quantcast

ശനിയാഴ്ച മുതൽ മൂന്ന് ദിവസം കാസർകോട് റെഡ് അലർട്ട്

ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാനും നിർദേശിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    23 May 2025 10:33 PM IST

Heavy rain red alert in Kasagod
X

കാസർകോട്: ശനിയാഴ്ച മുതൽ മൂന്ന് ദിവസം കാസർകോട് ജില്ലയിൽ റെഡ് അലർട്ട്. അതിശക്തമായ മഴിയുടെ സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ക്വാറികളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാനും നിർദേശിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചുമാറ്റാനും കലക്ടർ നിർദേശം നൽകി.

ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. ജില്ലയിലെ നദികളിലും ബീച്ചുകളിലും വെള്ളച്ചാട്ടങ്ങളിലും പ്രവേശിക്കുന്നതിനും താത്കാലിക വിലക്കുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴുവരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

TAGS :

Next Story