കനത്ത മഴ; ഗുരുവായൂരിൽ മണ്ണു മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി
തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രമാണ് ചൊവ്വല്ലൂർപടി കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിൽ മുങ്ങിയത്

ഗുരുവായൂർ: ശക്തമായ മഴയിൽ ഗുരുവായൂരിൽ തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി.ചൊവ്വല്ലൂർപടി കൊച്ചിൻ ഫ്രോണ്ടിയർ തോട്ടിലാണ് മണ്ണു മാന്തിയന്ത്രം മുങ്ങിയത്. വറ്റിവരണ്ട് കിടന്നിരുന്ന തോട് ഇന്നലെ രാവിലെ മുതലാണ് വൃത്തിയാക്കാൻ തുടങ്ങിയത്.
വൈകിട്ട് അഞ്ചുമണിയോടെ ജോലി അവസാനിപ്പിച്ച് യന്ത്രം തോട്ടിൽ തന്നെ നിറുത്തി തൊഴിലാളികൾ മടങ്ങി. എന്നാൽ ശക്തമായ മഴയെ തുടർന്ന് തോട് നിറഞ്ഞ് യന്ത്രത്തിന്റെ മുകൾഭാഗം വരെ വെള്ളം എത്തി. തോട്ടിലെ വെള്ളം വറ്റാതെ മണ്ണു മാന്തിയന്ത്രം പുറത്തെടുക്കാനാകാത്ത അവസ്ഥയാണ്.
watch video:
Next Story
Adjust Story Font
16

