Quantcast

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ശക്തമായ മഴ

വിതുരയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ച് പോയി. കാറിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    5 Sep 2022 11:10 AM GMT

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ശക്തമായ മഴ
X

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. വിതുരയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ച് പോയി. കാറിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു. വാമനപുരം നദിയിൽ ഉൾപ്പെടെ ജലനിരപ്പ് ഉയർന്നു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വൈകീട്ട് അഞ്ച് മണിക്ക് കൂടുതൽ ഉയർത്തും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

അതേസമയം കേരളത്തില്‍ നാല് ജില്ലകളിൽ നാളെ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

TAGS :

Next Story