Quantcast

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Published:

    24 July 2023 12:46 AM GMT

Heavy rains continues yellow alert in 9 districts
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ ശക്തമാണ്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കുടി നിലവിലുണ്ട്. എറണാകുളം മുതൽ കാസർകോട് വരെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട് ആണ്.

കോഴിക്കോട് ഇരുവഴിഞ്ഞിപുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കൻ നിർദേശമുണ്ട്. കോഴിക്കോട് ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി. കാരശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ പാലത്തിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ മരം വീണ് പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു.

തൃശൂർ പനമുക്കിൽ പാടത്ത് കുളിക്കാനിറങ്ങി കാണാതായ ആഷിക്കിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വയനാട്ടിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ചില കോളനികൾ ഒറ്റപ്പെട്ടു. മലപ്പുറം, കണ്ണൂർ ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്.

TAGS :

Next Story