രണ്ടു ന്യൂനമർദം,മഴ കനക്കും; 29,30 തീയതികളിൽ പ്രത്യേക ജാഗ്രത വേണമെന്ന് കലക്ടർമാർക്ക് നിർദേശം
മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അതിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലായി മറ്റൊരു ന്യൂനമർദം സ്ഥിതി ചെയ്യുന്നു.വരും മണിക്കൂറുകളിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. മഴയുടെ അളവും മൺസൂൺ കാറ്റിന്റെ ശക്തിയും വർധിക്കും. മേയ് 29, 30 തീയതികളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നെന്നും മന്ത്രി അറിയിച്ചു.
Adjust Story Font
16

