സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ കനക്കും, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഇന്ന് യെല്ലോ അലര്‍ട്ട്
അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസവും മഴ തുടരും. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദവും രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. നിലവില്‍ തെക്കന്‍ കേരളത്തിലാണ് മഴ കനക്കാന്‍ സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും സമാനമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കി.മി വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുമുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വരുംദിവസങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലുള്ളവരോടും തീരദേശത്തുള്ളവരോടും അതീവജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.
Adjust Story Font
16

