Quantcast

സംസ്ഥാനത്ത് അതിശക്തമായ മഴ; എഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

MediaOne Logo

Web Desk

  • Updated:

    2025-11-15 01:38:39.0

Published:

14 Nov 2025 5:39 PM IST

സംസ്ഥാനത്ത് അതിശക്തമായ മഴ; എഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
X

Photo | Special Arrangement

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 നവംബർ 14 (ഇന്ന്), 17, 18 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഈ മാസം 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

TAGS :

Next Story