കാണാതായ ഹേമചന്ദ്രൻ കൊല്ലപ്പെട്ടത് വയനാട്ടിൽ വെച്ച്; രണ്ടുദിവസം ക്രൂരമായി മർദിച്ചതായി പൊലീസ്
കോഴിക്കോട് മായനാട് വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെ ഒരു വർഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്

കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രൻ കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയിൽ വെച്ചെന്ന് പൊലീസ്. മുഖ്യപ്രതി നൗഷാദിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽവെച്ചായിരുന്നു കൊലപാതകം. ഹേമചന്ദ്രനെ രണ്ട് ദിവസം ക്രൂരമായി മർദിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഒരു വർഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെ ഒരു വർഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കേസിൽ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ്‌കുമാർ, വെള്ളപ്പന പള്ളുവടി വീട്ടിൽ ബി.എസ് അജേഷ് എന്നിവർ പൊലീസ് പിടിയിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്തുള്ള മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.
watch video:
Adjust Story Font
16

