Quantcast

അയല്‍വാസിയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ചു; സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2022-06-11 05:26:59.0

Published:

11 Jun 2022 10:03 AM IST

അയല്‍വാസിയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ചു; സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
X

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സി പി എം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ് കേസെടുത്തത്..

കഴിഞ്ഞ ദിവസമാണ് ഷാജഹാൻ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുളിമുറക്ക് പുറത്ത് ശബ്ദം കേട്ടതോടെ സ്ത്രീ ബഹളമുണ്ടാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാജഹാന്‍റെ കയ്യിൽ നിന്ന് മൊബൈൽ നിലത്ത് വീണു. മൊബൈലിനകത്ത് ഷാജഹാൻ പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്.

TAGS :

Next Story