Quantcast

സാമുദായിക സന്തുലനമില്ലെന്ന് വിമർശനം; കെ.പി.സി.സി പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് മടക്കി

50 വയസിൽ താഴെയുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ശിപാർശ പാലിക്കാത്തതാണ് പട്ടിക മടക്കുന്നതിന് ഇടയാക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-06-21 10:27:16.0

Published:

21 Jun 2022 10:25 AM GMT

സാമുദായിക സന്തുലനമില്ലെന്ന് വിമർശനം; കെ.പി.സി.സി പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് മടക്കി
X

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളെ നിശ്ചയിച്ച സംസ്ഥാന നേതൃത്വത്തിൻറെ തീരുമാനം വെട്ടി ഹൈക്കമാൻഡ്. ചിന്തൻ ശിബിരത്തിലെ മാർഗ നിർദേശങ്ങൾ പ്രകാരമല്ല കേരളത്തിൽ നിന്ന് സമർപ്പിക്കപ്പെട്ട പട്ടികയെന്ന് വിലയിരുത്തി പട്ടിക പുതുക്കാൻ നിർദേശം നൽകി. 50 വയസിൽ താഴെയുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ശിപാർശ പാലിക്കാത്തതാണ് പട്ടിക മടക്കുന്നതിന് ഇടയാക്കിയത്.

നിലവിലുള്ള കമ്മറ്റിയിലെ 234 പേരെ നിലനിർത്തി 46 പുതുമുഖങ്ങളെ മാത്രം നിശ്ചയിച്ചായിരുന്നു കെപിസിസി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മരിച്ചവർ, പാർട്ടി വിട്ടവർ, നടപടി നേരിട്ടവർ എന്നിവരെ മാത്രമാണ് ഒഴിവാക്കിയത്. തർക്കം ഒഴിവാക്കാനായി മുതിർന്ന നേതാക്കൾ കണ്ടെത്തിയ ഉപായമായിരുന്നു ഇത്. ഈ പട്ടിക വരണാധികാരി ജി പരമേശ്വരയ്ക്ക് കൈമാറിയതിന് പിന്നാലെ പരാതി ഉയർന്നു.

ചിന്തൻശിബിർ നിർദേശങ്ങൾ ലംഘിച്ചാണ് മുതിർന്ന നേതാക്കളുടെ സമവായ പട്ടികയെന്നായിരുന്നു പ്രധാന ആരോപണം. ഇത് ശരിയാണെന്ന് പരിശോധനയിൽ വ്യക്തമായതോടെ പട്ടിക പുതുക്കാൻ കെപിസിസിക്ക് നേതൃത്വം നിർദേശം നൽകി. അമ്പത് വയസിൽ താഴെയുള്ളവരുടെ എണ്ണം ആകെ ഭാരവാഹികളുടെ എണ്ണത്തിൽ പകുതി വേണമെന്ന മാനദണ്ഡം പാലിക്കാത്തതാണ് നേതൃത്വത്തിന് പ്രധാന തിരിച്ചടിയായത്. വനിതാ പ്രാധിനിത്യവും നിശ്ചയിക്കപ്പെട്ട പ്രകാരമല്ല. ദലിത് വിഭാഗത്തിൽ നിന്നുള്ള കെപിസിസി അംഗങ്ങളുടെ എണ്ണം കൂട്ടണമെന്നും വരണാധികാരി കെപിസിസിക്ക് നിർദേശം നൽകി.

TAGS :

Next Story