ബിഹാർ തെരഞ്ഞെടുപ്പ് പരാജയം; നേതാക്കൾക്ക് രൂക്ഷ വിമർശനവുമായി ഹൈക്കമാൻഡ്
കൃഷ്ണ അല്ലാവരുവിനെതിരെ മുതിർന്ന നേതാക്കൾ രംഗത്ത്

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ നേതാക്കൾക്ക് രൂക്ഷ വിമർശനം. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനെതിരെ മുതിർന്ന നേതാക്കൾ രംഗത്ത് വന്നു.
ചർച്ചകൾ ഉണ്ടായില്ലെന്നും സീറ്റുകൾ നൽകിയത് സ്വന്തം ഇഷ്ടക്കാർക്ക് മാത്രമാണ് എന്നും വിമർശനം. അതേസമയം ചെയ്യാനാകുന്നതെല്ലാം സംസ്ഥാനത്ത് നിക്ഷ്പക്ഷമായി ചെയ്തു എന്നാണ് അല്ലാവരു പക്ഷത്തിൻ്റെ നിലപാട്. ആർജെഡിയുടെ സീറ്റ് വിഭജന സമയത്തെ ഭീഷണിക്ക് മുന്നിൽ വഴങ്ങരുതായിരുന്നു എന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. എസ്ഐആർ വഴി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നും യോഗം വിലയിരുത്തി.
Next Story
Adjust Story Font
16

