Quantcast

ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2025-11-19 10:09:15.0

Published:

19 Nov 2025 12:02 PM IST

ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
X

കൊച്ചി: ശബരിമലയിലെ തിരക്കിൽ വിമർശനമുമായി ഹൈക്കോടതി. പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.

വിഷയത്തിൽ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. തൊണ്ണൂറായിരം പേരെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.

അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

Watch Video


TAGS :

Next Story