റാഗിങ്ങിൽ ഇടപെട്ട് ഹൈക്കോടതി; കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്
സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ‘കെൽസ’

കൊച്ചി: റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
കേരള ലീഗൽ സർവീസ് അതോറിറ്റി (കെൽസ) ആണ് ഇതുസംബന്ധിച്ച് ഹരജി നൽകിയത്. റാഗിങ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് കെൽസ ഹരജിയിൽ പറയുന്നു. നിലവിലെ നിയമങ്ങൾ കാര്യക്ഷമമല്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വീഡിയോ കാണാം:
Next Story
Adjust Story Font
16

