Quantcast

'ഡിസ്ചാർജ് ചെയ്യുമ്പോൾ മുഴുവൻ റിപ്പോർട്ടുകളും രോഗിക്ക് കൈമാറണം'; ആശുപത്രി പ്രവർത്തനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി ഹൈക്കോടതി

തുടർച്ചികിത്സ ആവശ്യമെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ആശുപത്രിക്കെന്നും കോടതി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-11-26 11:36:43.0

Published:

26 Nov 2025 5:04 PM IST

ഡിസ്ചാർജ് ചെയ്യുമ്പോൾ മുഴുവൻ റിപ്പോർട്ടുകളും രോഗിക്ക് കൈമാറണം; ആശുപത്രി പ്രവർത്തനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി ഹൈക്കോടതി
X

കൊച്ചി: ആശുപത്രി പ്രവർത്തനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി ഹൈക്കോടതി. സേവനങ്ങൾ, ചികിത്സാ നിരക്കുകൾ എന്നിവ പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ വിവരങ്ങൾ, യോഗ്യത എന്നിവ സർക്കാരിന് കൈമാറണമെന്നും കോടതി.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് ആക്ടിൻ്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ആശുപത്രി ഉടമകൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവർ നൽകിയ അപ്പീൽ ആണ് കോടതി തള്ളിയത്.

ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് നിയമം എന്ന സർക്കാര് വാദം കോടതി അംഗീകരിച്ചു.

അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിച്ച് നില ഭദ്രമാക്കണം. പണമില്ല എന്ന പേരിൽ ചികിത്സ നിഷേധിക്കരുത്. തുടർച്ചികിത്സ ആവശ്യമെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം ആശുപത്രിക്കെന്നും കോടതി പറഞ്ഞു. രോഗികളെ ഡിസ്ചാർജ് ചെയ്യുമ്പോൾ പരിശോധന ഫലങ്ങളും റിപ്പോർട്ടുകളും രോഗിക്ക് കൈമാറണം എന്നും കോടതി.

സാധാരണ ചികിത്സകൾക്ക് മുൻകൂട്ടി നിശ്ചയിച്ച അടിസ്ഥാന നിരക്ക് പ്രസിദ്ധീകരിക്കണം. അധികമായി വരുന്ന ചികിത്സകൾക്ക് നിരക്ക് ഈടാക്കാം. പക്ഷേ രോഗിയെ കൃത്യമായി കാരണം ബോധ്യപ്പെടുത്തണം. ഓരോ ആശുപത്രിയുടെയും റിസപ്ഷനിലും വെബ്സൈറ്റിലും സാധാരണ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. സേവനങ്ങൾ, മറ്റു sangra വിവരങ്ങൾ അടങ്ങിയ ബ്രോഷർ പ്രസിദ്ധീകരിക്കണം. എല്ലാ ആശുപത്രികളിലും പരാതി പരിഹാര ഓഫീസറെ നിയോഗിക്കണം, പരാതിക്ക് റഫറൻസ് നമ്പർ സഹിതം രസീത് നൽകണം. പണം ഇല്ലാത്തതിൻ്റെ പേരിൽ ചികിത്സ നിഷേധിക്കരുത്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആശുപത്രികളുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും കോടതി. സിവിൽ ക്രിമിനൽ നടപടികൾക്ക് പുറമെ കടുത്ത പിഴയും ഈടാക്കും.

സംസ്ഥാന സർക്കാർ ഇക്കാര്യം ദൃശ്യ, പത്ര മാധ്യമങ്ങളിലൂടെ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം. പ്രസ്തുത നിയമവും, അവകാശങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്കായി ഒരുമാസം ബോധവൽക്കരണം നടത്തണം. പരാതികൾ ഏഴു ദിവസത്തിനകം പരിഹരിക്കണമെന്നും നിർദേശം.

പരിഹരിക്കാൻ കഴിയാത്ത ഗുരുതര സ്വഭാവത്തിലുള്ള വിഷയങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം. ഉത്തരവ് പാലിക്കാത്ത ആശുപത്രികൾക്കെതിരെ രോഗികൾക്ക് പരാതിപ്പെടാം. ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിൽ പരാതികൾ അറിയിക്കാം. തട്ടിപ്പ് വഞ്ചന ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ പോലീസ് സ്റ്റേഷനിലും പരാതി നൽകാം. ഗൗരവ സ്വഭാവത്തിലുള്ള വിഷയങ്ങൾ ചീഫ് സെക്രട്ടറി തലത്തിലും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറാമെന്നും കോടതി.


TAGS :

Next Story