Quantcast

ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    28 Feb 2025 9:34 PM IST

ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
X

എറണാകുളം: വ്യാജ ലൈംഗികപീഡന പരാതികളിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ലൈംഗികപീഡന പരാതിയിൽ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റേതാണ് ഉത്തരവ്.

പരാതി വ്യാജമെന്ന് കണ്ടാൽ പരാതിക്കാരിക്കെതിരെ കർശന നടപടിയെടുക്കണം. നിരപരാധികൾക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമണ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. പണം നൽകിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ലൈംഗികപീഡനക്കേസിൽ കുറ്റാരോപിതനായ ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ സുപ്രധാന ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ തൊഴിൽപരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് ഭയപ്പെടേണ്ടെന്നും പൂർണമായ നിയമസംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി പറഞ്ഞു.

TAGS :

Next Story