'ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയത്'; സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരോട് ഹൈക്കോടതി
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, തന്ത്രി സഭ ഉള്‍പ്പടെയുള്ളവരാണ് ഹരജിക്കാര്‍

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക്കാരെ പരിഹസിച്ച് ഹൈക്കോടതി. സിബിഐ അന്വേഷണം എസ്ഐടി അന്വേഷണത്തെക്കാൾ മികച്ചതാണെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി.
ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയത്. അടുത്ത കാലത്ത് സിബിഐ അന്വേഷിച്ച അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ എന്നും കോടതി ചോദിച്ചു. തിരുവിതാംകൂര്‍ - കൊച്ചി മതസ്ഥാപന നിയമം എന്നൊരു നിയമമുണ്ട്, ഈ നിയമത്തില്‍ കുറച്ച് വ്യവസ്ഥകളും ഉണ്ടെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടികാട്ടി.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, തന്ത്രി സഭ ഉള്‍പ്പടെയുള്ളവരാണ് ഹരജിക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. ഹരജികളില്‍ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം വാദം കേള്‍ക്കും
Next Story
Adjust Story Font
16

