Quantcast

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്

സിവിക്കിന്റെ മുന്‍കൂർ ജാമ്യം ചോദ്യം ചെയ്ത് പരാതിക്കാരി നല്‍കിയ അപ്പീലിലാണ് നോട്ടീസ്

MediaOne Logo

Web Desk

  • Published:

    22 Aug 2022 1:50 PM IST

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ്
X

എറണാകുളം: ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിവിക്കിന്റെ മുന്‍കൂർ ജാമ്യം ചോദ്യം ചെയ്ത് പരാതിക്കാരി നല്‍കിയ അപ്പീലിലാണ് നോട്ടീസ്. കീഴ്കോടതി ഉത്തരവിലെ നിയമവിരുദ്ധ പരാമര്‍ശം നീക്കണമെന്നും ആവശ്യം പരാതിക്കാരി ആവശ്യപ്പെട്ടു. രണ്ടാമത്തെ കേസില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. വസ്ത്രധാരണം സംബന്ധിച്ച കീഴ്കോടതി പരാമര്‍ശം ഭരണഘടനാ വിരുദ്ധമെന്ന് അപ്പീലില്‍ പ്രോസിക്യൂഷന്‍ പറയുന്നു.

TAGS :

Next Story