'MSC പലെര്‍മോ കപ്പല്‍ തടഞ്ഞുവെച്ചു' ; മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ ഒരു കപ്പല്‍കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
മത്സ്യബന്ധന ബോട്ടുടമകള്‍ നല്‍കിയ ഹരജിയിലാണ് നടപടി

കൊച്ചി: മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയുടെ ഒരു കപ്പല്‍ കൂടി അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. MSC പലെര്‍മോ കപ്പല്‍ വിഴിഞ്ഞത്ത് തടഞ്ഞുവെച്ചു. മത്സ്യബന്ധന ബോട്ട് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് നടപടി.
അഡ്മിറാലിറ്റി സ്യൂട്ടിലാണ് ഹൈക്കോടതി നടപടി. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഹെക്കോടതി ഉത്തരവ്. തത്തുല്യമായ ബോണ്ട് ഹൈക്കോടതിയില്‍ കെട്ടിവെച്ചാല്‍ കപ്പലിന് തീരം വിടാന്‍ കഴിയും. നേരത്തെയും സമാനമായ രൂപത്തില്‍ MSC കമ്പനികളുടെ മറ്റ് കപ്പലുകളും തടഞ്ഞുവെക്കുന്ന നടപടി ഉണ്ടായിരുന്നു.
Next Story
Adjust Story Font
16

