കോടതിയലക്ഷ്യം നിലനിൽക്കും; കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
മുൻ രജിസ്ട്രാർ കെ.എസ് അനിൽ കുമാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. മുൻ രജിസ്ട്രാർ കെ.എസ് അനിൽ കുമാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. മാർച്ച് 11 ന് ഹാജരാകാനാണ് നിർദേശം.
അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുന:പരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം പുന:പരിശോധിച്ചെങ്കിലും വിസി തീരുമാനം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അനിൽ കുമാർ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വി സിക്കെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Next Story
Adjust Story Font
16

