സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ ജോർജിന്റെ ആവശ്യം തള്ളി ഹൈക്കോടതി
സിഎംആർഎല്ലിന്റെ ഹരജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി

കൊച്ചി: സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോണ്‍ ജോർജിന് തിരിച്ചടി. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന ഷോൺ ജോർജിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
സിഎംആർഎല്ലിന്റെ ഹരജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി. രേഖകൾ ഭാഗികമായി ഷോൺ ജോർജിന് നൽകണമെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. സിഎംആര്‍എലിന്റെ ഭാഗംകൂടി കേട്ട് പുതിയ തീരുമാനമെടുക്കാന്‍ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.
Next Story
Adjust Story Font
16

