Quantcast

അഴിമതിക്കേസുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി; വ്യാജ മെഡിക്കല്‍ പിജി സര്‍ട്ടിഫിക്കറ്റ് കേസില്‍ വനിതാ ഡോക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

അഴിമതി രാജ്യപുരോഗതിയെ തടയുന്ന സാമൂഹിക വിപത്താണെന്ന് കോടതി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2025-07-28 10:37:51.0

Published:

28 July 2025 2:25 PM IST

അഴിമതിക്കേസുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി; വ്യാജ മെഡിക്കല്‍ പിജി സര്‍ട്ടിഫിക്കറ്റ് കേസില്‍ വനിതാ ഡോക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
X

കൊച്ചി: അഴിമതിക്കേസുകളിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി. അഴിമതിക്കേസുകളിലെ പ്രതികളോട് ഉദാര സമീപനം പാടില്ലെന്നും, വിചാരണാ കോടതികള്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

അഴിമതി രാജ്യപുരോഗതിയെ തടയുന്ന സാമൂഹിക വിപത്താണെന്നും, പൗരന്മാരുടെ യഥാർത്ഥ അവകാശങ്ങളെ ഹനിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ധീൻ വ്യക്തമാക്കി. വ്യാജ മെഡിക്കല്‍ പിജി സര്‍ട്ടിഫിക്കറ്റ് കേസില്‍ വനിതാ ഡോക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാണ് കോടതിയുടെ നിരീക്ഷണം.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത ഡോ. ടി.എസ് സീമയുടെ അറസ്റ്റും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും അനിവാര്യമാണെന്നും ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത ഡോക്ടറുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2019 നവംബറിൽ കൊല്ലം സ്വദേശികളായ ദമ്പതികളുടെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിലാണ് സീമയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

TAGS :

Next Story