Quantcast

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി

പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Feb 2026 1:25 PM IST

ശബരിമല സ്വര്‍ണക്കൊള്ള; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി
X

എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി. ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ല. സ്വർണക്കൊള്ള അസാധാരണ കേസാണ്. പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.

അന്വേഷണ സംഘത്തിന് ആത്മവിശ്വാസം നൽകുന്ന പ്രസ്താവനയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. അസാധാരമായ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് അന്വേഷണ സംഘത്തിന് സമയമെടുക്കേണ്ടി വരും. ആയതിനാൽ സ്വാഭാവികമായി ലഭിക്കുന്ന ജാമ്യം കേസിൽ ശിക്ഷ ലഭിക്കുന്നതിൽ നിന്ന് പ്രതികളെ സംരക്ഷിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ്. കത്തിക്കുത്ത് കേസ് പോലെയുള്ള ഒരു കേസ് അല്ല സ്വർണക്കൊള്ള കേസ്. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ കുറ്റപത്രം നൽകാൻ കഴിയൂ എന്നും കോടതി പറഞ്ഞതായി മന്ത്രി പറഞ്ഞു.

TAGS :

Next Story