Quantcast

എ.രാജയെ അയോഗ്യനാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജയുടെ തെരഞ്ഞെടുപ്പ് സിംഗിൾ ബെഞ്ച് ഇന്നലെ റദ്ദാക്കിയത്.

MediaOne Logo

Web Desk

  • Published:

    21 March 2023 9:02 AM GMT

High Court stays Devikulam election cancellation verdict
X

എ രാജ 

കൊച്ചി: ദേവികുളം എം.എൽ.എ എ.രാജയെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. 10 ദിവസത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്. യാണ് രാജയെ ഹൈക്കോടതി അയോഗ്യനാക്കിയത്. സുപ്രിംകോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.

നിബന്ധനകളോടെയാണ് സ്‌റ്റേ അനുവദിച്ചത്. എം.എൽ.എ പദവിയുമായി ബന്ധപ്പെട്ട ഒരു അധികാരവും രാജക്ക് ഉണ്ടാവില്ല. വോട്ടവകാശമോ മണ്ഡലത്തിൽ തുടങ്ങിവെച്ച പദ്ധതികളിൽ ഇടപെടാനോ അവകാശമുണ്ടായിരിക്കില്ല.

പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജയുടെ തെരഞ്ഞെടുപ്പ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. എതിർ സ്ഥാനാർഥി ഡി.കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു കുമാറിന്റെ വാദം.

TAGS :

Next Story