Quantcast

കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മലിന് തിരിച്ചടി; അനിൽകുമാറിന് നൽകിയ ചാർജ് മെമോയ്ക്ക് ഹൈക്കോടതി സ്റ്റേ

അനിൽകുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    12 Jan 2026 5:53 PM IST

കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മലിന് തിരിച്ചടി; അനിൽകുമാറിന് നൽകിയ ചാർജ് മെമോയ്ക്ക് ഹൈക്കോടതി സ്റ്റേ
X

തിരുവനന്തപുരം: കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മലിന് തിരിച്ചടി. മുൻ രജിസ്ട്രാർ കെ.എസ് അനിൽകുമാറിന് നൽകിയ ചാർജ് മെമോ ഹൈക്കോടതി സ്റ്റേ ചെയ്തു.

നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി. അനിൽകുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. വൈസ് ചാൻസലറോട് വിശദീകരണം തേടി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ മാതൃ സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. അനിൽകുമാറിനെ ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റിയിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റം. ഗവർണർ പങ്കെടുക്കുന്ന ഭാരതാംബ ചിത്രം വെച്ചിട്ടുള്ള പരിപാടിയുടെ അനുമതി റദ്ദ് ചെയ്തതിനെ തുടർന്നാണ് അനിൽകുമാറിനെ വിസി മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തിരുന്നു. രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാനുള്ള സിൻഡിക്കേറ്റ് യോ​ഗത്തിലെ തീരുമാനം അം​ഗീകരിക്കാതെ വിസി മോഹനൻ കുന്നുമ്മൽ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

TAGS :

Next Story