Quantcast

ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വ സമീപനമെന്ന് പറയുന്നത് മോദിയെ സഹായിക്കലാണ്: എ.കെ ആന്റണി

'ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോര'

MediaOne Logo

Web Desk

  • Updated:

    2022-12-28 12:54:16.0

Published:

28 Dec 2022 6:19 PM IST

ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വ സമീപനമെന്ന് പറയുന്നത് മോദിയെ സഹായിക്കലാണ്: എ.കെ ആന്റണി
X

തിരുവനന്തപുരം: ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വ സമീപനമെന്ന് പറയുന്നത് തെറ്റാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. അതിനെ മൃദു ഹിന്ദുത്വമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് മോദിയെ സഹായിക്കലാണ്. അത്തരം സമീപനം മോദി തിരികെ വരാനെ സഹായിക്കു എന്ന് അദ്ദേഹം പറഞ്ഞു.

ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോര. ഭൂരിപക്ഷത്തെയും ഒപ്പം നിർത്തണം. കോൺഗ്രസ് ശ്രമിക്കുന്നത് എല്ലാവരെയും ഒരുമിച്ച് നിർത്താനാണെന്നും എ.കെ ആന്റണി കൂട്ടിച്ചേർത്തു.

TAGS :

Next Story