Quantcast

ഇന്ധനവിതരണത്തില്‍ അപ്രഖ്യാപിത നിയന്ത്രണവുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതോടെ എണ്ണക്കമ്പനികള്‍ നഷ്ടം നേരിടുകയാണ് . ഇതിനിടെ ഇന്ധന വില ഉയരും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ അപ്രഖ്യാപിത നിയന്ത്രണം കൊണ്ടു വന്നത്

MediaOne Logo

Web Desk

  • Updated:

    2026-05-22 03:20:25.0

Published:

22 May 2026 8:47 AM IST

ഇന്ധനവിതരണത്തില്‍ അപ്രഖ്യാപിത നിയന്ത്രണവുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം
X

കോഴിക്കോട്: ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ അപ്രഖ്യാപിത ഇന്ധന വിതരണ നിയന്ത്രണവുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ . കോഴിക്കോടുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലര്‍മാരാണ് പ്രതിസന്ധി നേരിടുന്നതെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി പറയുന്നു . പണം നേരത്തെ അടച്ചിട്ടും ഇന്ധനം ലഭിക്കാതായതോടെ പല എച്ച്പി പമ്പുകളും അടച്ചിടേണ്ടി വരുന്നുണ്ട് . സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് സംഘടന.

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതോടെ എണ്ണക്കമ്പനികള്‍ നഷ്ടം നേരിടുകയാണ് . ഇതിനിടെ ഇന്ധന വില ഉയരും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ അപ്രഖ്യാപിത നിയന്ത്രണം കൊണ്ടു വന്നത് . കോഴിക്കോട് എലത്തൂരിലെ എച്ച്പി ഡിപ്പോയില്‍ നിന്നും ഇന്ധനം ഡീലര്‍മാര്‍ക്ക് സമയത്തിന് എത്തിച്ച് നല്‍കുന്നില്ല എന്നാണ് പരാതി . വിലവര്‍ധനവ് പ്രതീക്ഷിച്ച് ഇവര്‍ ഇന്ധനം പിടിച്ചു വെക്കുന്നതായി പമ്പ് ഉടമകള്‍ പറയുന്നു . വിചിത്രമായ കാരണങ്ങളാണ് ഡിപ്പോയില്‍ നിന്നും പറയുന്നതെന്നും പമ്പ് ഉടമകള്‍ ആരോപിച്ചു.

മുഴുവന്‍ തുകയും കൊടുത്താല്‍ മാത്രമാണ് ഡിപ്പോയില്‍ നിന്നും ഡീലര്‍മാര്‍ക്ക് ഇന്ധനം എത്തിച്ചു നല്‍കു . പണം അടച്ചിട്ടും ഇന്ധനം എത്താതായതോടെ ജില്ലയിലെ പല എച്ച്പി പമ്പുകളും ദിവസങ്ങളോളം അടച്ചിടേണ്ടി വന്നു . ഭീമമായ നഷ്ടമാണ് പമ്പ് ഉടമകള്‍ നേരിടേണ്ടിവന്നത് . ഇതോടെ അടിയന്തര പരിഹാരം ആവിശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി . അതേസമയം ക്രൂഡോയില്‍ വില വര്‍ധിച്ചതോടെ മറ്റ് ഇന്ധന കമ്പനികളും സ്റ്റോക്ക് എത്തിച്ചു നല്‍കുന്നതിന് കടുത്ത നിബന്ധനകള്‍ തുടങ്ങിയതായും പമ്പുടമകള്‍ പറയുന്നു


TAGS :

Next Story