കനത്ത മഴ: കോഴിക്കോടും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് പുറമെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവക്കാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയത്ത് പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, മതപാഠശാലകൾ, അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവക്കാണ് അവധി പ്രഖ്യാപിച്ചത്
Next Story
Adjust Story Font
16

