ഇഡി വാഹനം ആക്രമിച്ച സംഭവം; ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി
അക്രമണ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി

- Updated:
2026-05-28 07:42:39.0

തിരുവന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനിടെ തലസ്ഥാനത്തുണ്ടായ അക്രമ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറിനെ വിളിപ്പിച്ചു. വീഴ്ചയിൽ ഡിജിപി വിശദീകരണം നൽകും. മന്ത്രിയുടെ വീട്ടിലേക്കാണ് വിളിപ്പിച്ചത്. കൂടിക്കാഴ്ചയിൽ ഇന്റലൻസ് മേധാവി പി. വിജയൻ, ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ഡിജിപിയും ഫയർഫോഴ്സ് മേധാവിയുമായിരുന്ന എ. ഹേമചന്ദ്രനും പങ്കെടുത്തു. സെൻട്രൽ ഇന്റലിജൻസും,ധനകാര്യ വകുപ്പും റിപ്പോർട്ട് നേടിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയത്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. മുന്നൂറോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പ്രതികളെ പിടികൂടാൻ എല്ലാ തരത്തിലും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അക്രമണ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലായി. വട്ടിയൂർക്കാവ് സ്വദേശി അനിൽ, നേമം സ്വദേശി കിരൺ, അമൽ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന അമലിനെ പിടികൂടിയത് കോട്ടയത്ത് നിന്ന്. കേസിൽ ഇതുവരെ എട്ട് പേരാണ് പിടിയിലായത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചതിൽ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസ്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ സനത് റെഡ്ഡിയുടെ മൊഴി.
തിരുവനന്തപുരം കോട്ടയം ജില്ലകളിൽ നിന്നാണ് എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമ സംഭവുമായി ബന്ധപ്പെട്ട 12 പേരെയാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനി അഞ്ചു പേരെ കൂടി പിടി കൂടാനുണ്ട്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി ബിനു, ആറ്റുകാൽ ഉണ്ണി എന്നിവർ ഒളിവിൽ ആണെന്നാണ് പോലീസ് നൽകുന്ന വിവരം.
കൊല്ലെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് മൊഴിയില്‍ പറയുന്നു. ഇഡി ഉദ്യോഗസ്ഥനായ ഡിക്സൻ ഡേവിഡിനും ഡ്രൈവറായ ശ്യാമിനും പരിക്കേറ്റെന്നും മൊഴിയുണ്ട്. കേസിൽ ഡിവൈഎഫ്ഐ നേതാക്കളടക്കം അഞ്ച് പേർ പിടിയിലായി. 15 പേരെ തിരിച്ചറിഞ്ഞതായും മ്യൂസിയം പൊലീസ് അറിയിച്ചു.പരിശോധനക്ക് ഇഡി എത്തിയതിന് പിന്നാലെ പിണറായിക്കായി തെരുവിലിറങ്ങി സിപിഎം പ്രതിരോധം തീർത്തിരുന്നു. പരിശോധന നടന്ന വീടുകളിലേക്ക് രാവിലെ മുതൽ പ്രവർത്തകർ ഇരച്ചെത്തി. അടിയന്തര സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. തിരുവനന്തപുരത്തെ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ വൻ അക്രമമാണ് അഴിച്ചുവിട്ടത്.അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേർന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ തിരുവനന്തപുരത്തെ പിണറായിയുടെ വാടകവീട്ടിലേക്കും പ്രവർത്തകർ ഒഴുകിയെത്തി. പിന്നാലെ റോഡ് പൂർണമായി അടച്ച് പ്രതിഷേധം . സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രതിഷേധത്തിൽ അണിനിരന്നു. അക്രമം ഒഴിവാക്കാൻ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെങ്കിലും പ്രവർത്തകർ പ്രതിഷേധം തുടർന്നു.
പരിശോധന പൂർത്തിയാക്കി ഇഡി സംഘം പുറത്തിറങ്ങിയതോടെ ചാടിവീണ പ്രവർത്തകർ വാഹനങ്ങൾക്ക് നേരെയടുത്തു. പിന്നീട് നടന്നത് പരക്കെയുള്ള അക്രമം. കണ്ണൂരിലെ പിണറായിയുടെ വീട്ടിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്‍റെ പ്രതിഷേധം ഉയർന്നത്. പിണറായിക്കെതിരായ കേന്ദ്ര അന്വേഷണ ഏജൻസിയുടടെ നീക്കത്തെ സിപിഎമ്മിനെതിരായ അക്രമമായി കണ്ട് പ്രതിരോധിക്കാനാണ് പാർട്ടി തീരുമാനം.
Adjust Story Font
16
