ഹാൻഡ് ബ്രേക്ക് വലിച്ചില്ല; പിന്നോട്ട് ഉരുണ്ട കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു
കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് മരിച്ചത്

കോട്ടയം: മീനടത്ത് വീട്ടുമുറ്റത്ത് പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്.കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം.
വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. ഈ സമയം അന്നമ്മ ഗേറ്റ് തുറക്കുകയായിരുന്നു. പിന്നാലെ ഷിജിനും കാറിൽ നിന്നും ഇറങ്ങി വരികയായിരുന്നു. എന്നാൽ ,ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിൽ കയറി ഇറങ്ങി. കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത് . പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അന്നമ്മയുടെ സംസ്കാരം പിന്നീട് നടത്തും.
Next Story
Adjust Story Font
16

