Quantcast

ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതി; ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും

അതേസമയം നിലവില്‍ ജയിലിലാണ് ബോബി

MediaOne Logo

Web Desk

  • Updated:

    2025-01-11 02:53:20.0

Published:

11 Jan 2025 8:07 AM IST

Honey Rose
X

കൊച്ചി: ബോബി ചെമ്മണൂർ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിൽ നടി ഹണി റോസിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും . ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും സെൻട്രൽ പൊലീസിന്‍റെ പരിഗണനയിലുണ്ട്.

അതേസമയം നിലവില്‍ ജയിലിലാണ് ബോബി. ജാമ്യം നിഷേധിച്ചതിനെതിരെ ബോബി ചെമ്മണൂർ നൽകിയ ഹരജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ബോബിക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും അറിയിച്ചു.

പ്രോസിക്യൂഷന്‍റെ വിശദീകരണം കൂടി പരിഗണിച്ചേ ഹരജിയിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് കോടതി അറിയിച്ചു. ഇന്നലെ മജിസ്ട്രേറ്റ് കോടതി ബോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചത്. പിന്നാലെയാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്.



TAGS :

Next Story