Quantcast

ശമ്പളത്തിന് പകരം ഓണറേറിയം; കേ.വി തോമസിന്റെ അപേക്ഷയിൽ തീരുമാനം വൈകുന്നു

ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസ് ജനുവരി 23 നാണ് ശമ്പളം വേണ്ട , ഓണറേറിയം മതിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-02-14 14:26:01.0

Published:

14 Feb 2023 2:23 PM GMT

kv thomas aplication
X

കെ.വി തോമസ്

ശമ്പളത്തിന് പകരം ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ അപേക്ഷയിൽ ധനവകുപ്പ് തീരുമാനം വൈകുന്നതായി സൂചന. ഒമ്പതാം തീയതി ഫയൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ലഭിച്ചിരുന്നെങ്കിലും തീരുമാനം എടുക്കാനായി ധനമന്ത്രിക്ക് കൈമാറിയില്ല. പകരം എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് മടക്കി നൽകിയെന്ന് ഇ ഫയൽ രേഖകളിൽ നിന്ന് വ്യക്തമാകുന്നു.


ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസ് ജനുവരി 23 നാണ് ശമ്പളം വേണ്ട , ഓണറേറിയം മതിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കെ.വി. തോമസിന്റെ കത്ത് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു.

ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരി മൂന്നിന് തന്നെ കെ.വി. തോമസിന്റെ ഓണറേറിയം നിശ്ചയിക്കാനുള്ള ഫയൽ ധനവകുപ്പിൽ നീങ്ങാൻ തുടങ്ങി. ധന എക്‌സ്‌പെൻഡിച്ചർ വിങ്ങിൽ നിന്ന് ഓണറേറിയം ഫയൽ ഈ മാസം 4 ന് എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് നൽകി. സജ്ഞയ് കൗൾ ഫയൽ പരിശോധിച്ചതിന് ശേഷം വിശ്വനാഥ് സിൻഹക്ക് ഫെബ്രുവരി 9 ന് നൽകി. വിശ്വനാഥ് സിൻഹ ഫയൽ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറിക്ക് തന്നെ മടക്കിയതോടെയാണ് തീരുമാനം നീളുന്നത്. ജനുവരി 31 ന് തന്നെ കെ വി തോമസിന്റെ കത്ത് ധനമന്ത്രിയുടെ കൈവശം എത്തിയതായും ഇ ഫയൽ രേഖകളിൽ നിന്ന് മനസിലാവുന്നു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കാനാണ് ധനവകുപ്പ് കാത്തിരിക്കുന്നതെന്നാണ് സൂചന.

TAGS :

Next Story