Quantcast

'ഹൂർലിൻ' പർദ്ദ സ്ഥാപകൻ റസൂൽ ഗഫൂർ അന്തരിച്ചു

അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2026-05-17 16:05:24.0

Published:

17 May 2026 8:22 PM IST

ഹൂർലിൻ പർദ്ദ സ്ഥാപകൻ റസൂൽ ഗഫൂർ അന്തരിച്ചു
X

കോഴിക്കോട്: പർദ്ദ വ്യാപാര രംഗത്ത് ആദ്യമായി ബ്രാൻഡിങ്ങിലൂടെ വേറിട്ട വഴിതുറന്ന റസൂൽ ഗഫൂർ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് പർദ്ദ വ്യാപാര രംഗത്ത് ആദ്യമായി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയസായിരുന്നു. ഹൂർലിൻ പർദ്ദ സ്ഥാപനത്തിന്റെ ഉടമയായ ഗഫൂർ, വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകനുമായിരുന്നു. ഖബറടക്കം നാളെ മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പരേതരായ വളപ്പിൽ ബിരാൻ്റെയും പൊറ്റമ്മൽ ആയിശയുടെയും മകനാണ്.

ഭാര്യമാർ: പി.എം. ജാസ്മിൻ, സബീഹ. മക്കൾ: ബിലാൽ അഹമ്മദ് (കാലിക്കൂത്ത്, പാളയം), മുഹമ്മദ് ഇല്ലാസ്, മുസാഫിർ, ആയിശ ഹിറ, ഫാത്തിമ്മ.

മരുമക്കൾ: ജുനിഫർ (പറോപ്പടി), ദിയ മറിയം (കണ്ണഞ്ചേരി). സഹോദരങ്ങൾ: വളപ്പിൽ അക്ബർ, ബഷീർ, നാസർ, അൻവർ, ആമിന, ജമീല, സുബൈദ, റസിയ.

സാമൂഹിക,സാംസ്‌കാരിക രംഗത്തും പ്രസാധക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ദുബൈയ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ പര്‍ദ്ദ ബ്രാന്റായ ഹൂര്‍ലിന്‍ 1993ല്‍ ദുബൈയിലാണ് സ്ഥാപിതമായത്. കേരളത്തിലടക്കം നിരവധി സ്ഥലങ്ങളില്‍ ഹുര്‍ലിന്റെ ശാഖകള്‍ ഉണ്ട്.

TAGS :

Next Story