Quantcast

ക്യാൻസർ രോഗികൾക്ക് ആശ്വാസമായി RCCയിൽ ഹോപ്പിന്റെ ബ്ലഡ്‌ &SDP ക്യാമ്പ്

RCC ബ്ലഡ്‌ സെന്റർ മേധാവി ഡോ.ജയലക്ഷ്മി, ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി എന്നിവർ ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി

MediaOne Logo

Web Desk

  • Updated:

    2025-10-20 13:16:45.0

Published:

20 Oct 2025 6:42 PM IST

ക്യാൻസർ രോഗികൾക്ക് ആശ്വാസമായി RCCയിൽ ഹോപ്പിന്റെ ബ്ലഡ്‌ &SDP ക്യാമ്പ്
X

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പും പ്ലേറ്റ്ലെറ്റ് (SDP)ദാന ക്യാമ്പും അവിസ്മരണീയമായി. കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നുള്ളവരുമടക്കം 30 പേർ രക്തവും 6 പേർ പ്ലേറ്റ്ലെറ്റും നൽകി. രക്തദാതാക്കളിൽ 8 പേർ വനിതകളായിരുന്നു.

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ശോപ്പ് കേരളയുടെ സഹകരണവും ക്യാമ്പിനുണ്ടായിരുന്നു. RCC ബ്ലഡ്‌ സെന്റർ മേധാവി ഡോ.ജയലക്ഷ്മി, ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി എന്നിവർ ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഗിരീഷ്ബാബു ശാരദാമന്ദിരം, നൗഷാദ് ബേപ്പൂർ, സിദ്ധീഖ് പെരുമണ്ണ, ഷരീഫ് ആഷിയാന, സുമേഷ് പാലേരി, ഷാജിമോൻ വെള്ളിമാട്കുന്ന്, സലാം ബേപ്പൂർ, ഷുക്കൂർ അത്തോളി തുടങ്ങിയവർ നേതൃത്വം നൽകി.

ഹോപ്പ് പ്രവർത്തകരായ റംഷീദലി അരക്കിണർ, റാഷിദ് തങ്ങൾ, ദിൽഷ മക്കാട്ട്, ശ്രീജിത്ത് കുറ്റ്യാടി, മുഹമ്മദ്‌ ദേവർകോവിൽ എന്നിവരും സന്നിഹിതരായിരുന്നു.

TAGS :

Next Story