കണ്ണൂരില്‍ ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തി; രണ്ടുപേർ അറസ്റ്റിൽ
പയ്യാമ്പലത്തെ സൂഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ (35)ആണ് കൊല്ലപ്പെട്ടത്

കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ (35)ആണ് കൊല്ലപ്പെട്ടത്.കേസിൽ കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആയിക്കര സ്വദേശി റബീഹ്, ഉരുവച്ചാൽ സ്വദേശി ഹനാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റബീഹാണ് ജസീറിനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് ജസീര്‍ കുത്തേറ്റു മരിച്ചത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്നാല്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

