Quantcast

പാചകവാതക ക്ഷാമം: ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്ററന്‍റ് അസോ.

പിടിച്ചുനില്‍ക്കാനാവാതെ ഹോട്ടലുകള്‍ പൂട്ടിപോവുകയാണെന്ന് ഉടമകള്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    17 March 2026 8:23 PM IST

പാചകവാതക ക്ഷാമം: ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്ററന്‍റ് അസോ.
X

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഈ മാസം 23ന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍റ് റസ്റ്ററന്‍റ് അസോസിയേഷന്‍. വ്യാഴാഴ്ച കൊച്ചിയിലെ പാചകവാതക ബോട്ടിലിംഗ് പ്ലാന്‍റിലേക്ക് ഹോട്ടലുടമകളുടെ മാര്‍ച്ച് നടത്തും.

ഹോട്ടലുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവാതെ പൂട്ടിപോവുകയാണെന്ന് ഉടമകള്‍ പറയുന്നു. പാചകവാത ക്ഷാമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത പുലര്‍ത്തുന്നു.ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം അനുവദിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story