Quantcast

എറണാകുളം പറവൂരിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-08-20 04:29:10.0

Published:

20 Aug 2025 7:22 AM IST

എറണാകുളം പറവൂരിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി
X

എറണാകുളം: എറണാകുളം പറവൂരിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നൽകിയ മുൻ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം.

2022ൽ കോട്ടുവള്ളി സ്വദേശിയായ മുൻ പൊലീസുകാരനിൽ നിന്ന് പല തവണയായി വാങ്ങിയ 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും ചേർത്ത് നൽകിയിട്ടും ഭീഷണി തുടർന്നെന്നുമാണ് പ്രധാന ആരോപണം. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഭീഷണി തുടർന്നെന്ന് കുടുംബാംഗങ്ങളും ആരോപിച്ചു. മരണത്തിന് കാരണക്കാരായവരുടെ പേരുകളും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ആശയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആരോപണ വിധേയനായ മുൻ പൊലീസുകാരൻ്റെ മൊഴി കൂടി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.

(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

TAGS :

Next Story