കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു
എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്

കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എരുമേലി സ്വദേശി സീതമ്മ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനും രണ്ട് മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അപകട കാരണം വ്യക്തമായിട്ടില്ല. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് സത്യപാലൻ വീടിന് തീയിട്ടതായാണ് സംശയം. മക്കളായ അഞ്ജലി, ഉണ്ണിക്കുട്ടൻ എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
Next Story
Adjust Story Font
16

