Quantcast

ചെർപ്പുളശ്ശേരിയിൽ മരമില്ലിൽ വൻ തീപിടിത്തം; സമീപപ്രദേശങ്ങളിലെ ആളുകളെ താൽക്കാലികമായി മാറ്റി

ഇന്ന് പുലർച്ചെ 2:30 നാണ് തീപിടിത്തം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    23 Jan 2024 7:39 AM IST

cherpulassery,fire broke ,cherpulassery fire,തീപിടിത്തം,ചെര്‍പ്പുളശ്ശേരി,മരമില്ലില്‍ തീപിടിത്തം
X

പാലക്കാട്‌: ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടിത്തം. പുലർച്ചെ 2:30 നാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം തുടരുന്നു. സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി. മരമില്ലായതുകൊണ്ട് തീ ആളിപ്പടരാന്‍ സാധ്യത മുന്നില്‍ കണ്ടാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്.

നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കുന്നത്. തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണമായും അണക്കാനായിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.


TAGS :

Next Story