Quantcast

കോട്ടയം വെള്ളൂരിൽ വൻ തീപിടിത്തം; പേപ്പർ നിർമാണ പ്ലാന്റ് കത്തി നശിച്ചു

തീ പൂര്‍ണമായും അണച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    5 Oct 2023 2:25 PM GMT

Huge fire in Kottayam Vellur; paper manufacturing plant was completely gutted,latest malayalam news,കോട്ടയം വെള്ളൂരിൽ വൻ തീപിടിത്തം; പേപ്പർ നിർമാണ പ്ലാന്റ് പൂർണമായി കത്തി നശിച്ചു,കോട്ടയത്ത് തീപിടിത്തം,കേരളാ പേപ്പർ പ്രൊഡക്റ്റ്‌സിൽ തീപിടിത്തം
X

കോട്ടയം: വെള്ളൂരിലെ കേരളാ പേപ്പർ പ്രൊഡക്റ്റ്‌സിൽ തീപിടിത്തം. പേപ്പർ നിർമാണത്തിനുപയോഗിക്കുന്ന യന്ത്രം പൂർണമായും കത്തിനശിച്ചു. തീ പൂർണമായും അണച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.15 ഓടെയാണ് തീപിടിത്തമുണ്ടായത്.

രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. തൊഴിലാളികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങുകയായിരുന്നു. തൊഴിലാളികൾക്ക് ആർക്കും അപകടം സംഭവിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


TAGS :

Next Story