Quantcast

കേരളപ്പിറവി ദിനത്തില്‍ മനുഷ്യച്ചങ്ങല; ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കി സര്‍ക്കാര്‍

ലഹരി വിരുദ്ധ സന്ദേശം പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 Oct 2022 1:48 AM GMT

കേരളപ്പിറവി ദിനത്തില്‍ മനുഷ്യച്ചങ്ങല; ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കി സര്‍ക്കാര്‍
X

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തമാക്കി സര്‍ക്കാര്‍. കേരളപ്പിറവി ദിനത്തില്‍ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രചാരണം. ലഹരി വിരുദ്ധ സന്ദേശം പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം വ‍ര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.എല്ലാ കോളേജുകളിലും വിദ്യാലയങ്ങളിലും നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ ശൃംഖല തീർക്കും.ലഹരിവിരുദ്ധ പ്രതി‍‍ജ്ഞ ചൊല്ലുകയും പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്യും.

'ബോധപൂർണ്ണിമ' ക്യാമ്പയിനിന്‍റെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമ്മസേന രൂപീകരിച്ചു. ഏജന്‍റസ് ഫോർ സോഷ്യൽ അവെയർനെസ്സ് എഗൈൻസ്റ്റ് ഡ്രഗ്സ് അഥവാ ആസാദ് എന്നാണ് കര്‍മ്മസേനയുടെ പേര്. എൻ.എസ്.എസ് - എൻ.സി.സി വിഭാഗം വിദ്യാർഥികളിൽനിന്നും തിരഞ്ഞെടുക്കുന്ന 20 വളണ്ടിയർമാർ ചേരുന്നതാണ് കർമസേന.സ്കൂളുകളില്‍ ജാഗ്രതാ സമിതി രൂപീകരിക്കും .അധ്യാപകര്‍ക്കാണ് ഈ സമിതിയുടെ ഏകോപന ചുമതല.



TAGS :

Next Story