Quantcast

കോഴിക്കോട് പന്തീരാങ്കാവിലെ ടോൾ പിരിവ്; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    16 April 2026 5:41 PM IST

കോഴിക്കോട് പന്തീരാങ്കാവിലെ ടോൾ പിരിവ്; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
X

കോഴിക്കോട്: പന്തീരാങ്കാവിലെ ദേശീയപാതയിലെ ടോൾ പിരിവിൽ മനുഷ്യാവകാശ കമ്മീഷൻ നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോൾ പിരിവ് നിർത്തവെക്കണമെന്ന പരാതിയിലാണ് ഇടപെടല്‍.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കലക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. പണി പൂർത്തിയാകുന്നതു വരെ ടോൾ കലക്ഷൻ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി.


TAGS :

Next Story