ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ 2025-26 അക്കാദമിക് വർഷത്തെ സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നടന്നു
മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് ഉദ്ഘാടനം നിർവഹിച്ചു.

ന്യൂഡല്‍ഹി: ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ 2025-26 അക്കാദമിക് വർഷത്തെ സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ഡൽഹിയിൽ നടന്നു.
രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന യുജി, പിജി വിദ്യാർത്ഥികൾക്ക് പ്രൊഫ കെ.എ സിദ്ദിഖ് ഹസന്‍ സ്കോളര്‍ഷിപ്പ്, റഫ്‌താർ സ്കോളർഷിപ്പ് എന്നിവയാണ് വിതരണം ചെയ്തത്. മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് ഉദ്ഘാടനം നിർവഹിച്ചു.
ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാജിദ് എം, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി മലിക് മുഹത്തസിം ഖാൻ, പ്രൊഫ മുഹമ്മദ് ഫാറൂഖ്, നൗഫൽ പി.കെ തുടങ്ങിയവർ പങ്കെടുത്തു. നിരവധി വിദ്യാർഥികളും ചടങ്ങിനെത്തി.
Next Story
Adjust Story Font
16

