Quantcast

തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    14 Aug 2025 1:16 PM IST

തിരുവനന്തപുരം നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
X

തിരുവനന്തപുരം: നേമം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.കുരുവിക്കാട് സ്വദേശി ബിൻസിയാണ് (35) കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നും നിരന്തരം വീട്ടിൽ വഴക്കുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ഇന്ന് രാവിലെ നാട്ടുകാരാണ് ബിന്‍സിയെ ചോര വാര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബിന്‍സിയുടെ കഴുത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളും ഇരുവര്‍ക്കുമുണ്ട്.

TAGS :

Next Story