Quantcast

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ശരത് ബാബു രശ്മിയെ കുത്തിപരിക്കേല്‍പ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-23 12:13:44.0

Published:

23 Feb 2023 5:40 PM IST

Husband, stabbed,  wife,  Thiruvananthapuram,
X

ആറ്റിങ്ങൽ : തിരുവനന്തപുരം ആറ്റിങ്ങലില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു. പനവേലിപ്പറമ്പില്‍ രമ്യാ നിവാസില്‍ രശ്മിക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ശരത് ബാബു രശ്മിയെ കുത്തിപരിക്കേല്‍പ്പിച്ചത്. രശ്മി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് രശ്മിയെ ആശുപത്രിയില്‍ എത്തിച്ചത്.

അക്രമത്തിന് ശേഷം ഒളിവില്‍ പോയ ശരത് ബാബുവിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അച്ഛന്റെയും അമ്മക്കുമൊപ്പം മക്കളെയും കൂട്ടി സ്വന്തം വീട്ടിലായിരുന്നു രശ്മി. അഞ്ചും രണ്ടും വയസുള്ള കുട്ടികളുണ്ട് ഇവര്‍ക്ക്. ആറ്റിങ്ങല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

TAGS :

Next Story