പത്തനംതിട്ട പുല്ലാട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
പുല്ലാട് സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പുല്ലാട് സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്. ശ്യാമയുടെ ഭർത്താവ് അജിക്കായി തിരച്ചിൽ തുടരുകയാണ്. ശ്യാമയുടെ പിതാവ് ശശിയെയും ശശിയുടെ സഹോദരി രാധാമണിയെയും അജി കുത്തിപരിക്കേൽപിച്ചു.
ഇന്നലെ രാത്രിയാണ് അജി കുടുംബ കലഹത്തെ തുടർന്ന് ശ്യാമയുടെ വീട്ടിലെത്തുന്നത്. അജി വീട്ടിലെത്തിയപ്പോൾ ശ്യാമയും ശ്യാമയുടെ പിതാവ് ശശിയും ശശിയുടെ സഹോദരി രാധാമണിയുമാണ് വീട്ടിലുണ്ടായത്. ശ്യാമയുമായി വഴക്കിട്ട അജി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ആദ്യം ശ്യാമാക്കാണ് കുത്തേറ്റത്. പിന്നീട് പിതാവിനെയും പിതാവിന്റെ സഹോദരിയെയും അജി കുത്തി പരിക്കേൽപിച്ചു. മൂന്ന് പേരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അതീവ ഗുരുവസ്ഥയിലുണ്ടായിരുന്ന ശ്യാമ മരണപ്പെടുകയായിരുന്നു. ശ്യാമയുടെ ഭർത്താവ് അജിക്കായി തിരച്ചിൽ തുടരുകയാണ്.
Adjust Story Font
16

