Quantcast

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയില്‍

തായ്‌ലൻഡിൽ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂർ സ്കൂട്ട് എയര്‍വേസിലാണ് ഇരുവരും എത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-06-02 01:19:09.0

Published:

2 Jun 2025 6:48 AM IST

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിലായി. ഇരുവരും മലപ്പുറം സ്വദേശികളാണ്.

23കാരനും 21 വയസുള്ള യുവതിയുമാണ് പിടിയിലായത്. തായ്‌ലൻഡിൽ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂർ സ്കൂട്ട് എയര്‍വേസിലാണ് ഇരുവരും എത്തിയത്. ഇന്നലെ രാത്രിയിലാണ് കഞ്ചാവ് പിടികൂടിയത്.


TAGS :

Next Story