Quantcast

മാധവവാര്യരെ അറിയാം, അദ്ദേഹവുമായി സൗഹൃദ ബന്ധം: കെ.ടി ജലീൽ

സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും ജലീൽ

MediaOne Logo

Web Desk

  • Updated:

    2022-06-16 09:16:13.0

Published:

16 Jun 2022 8:30 AM GMT

മാധവവാര്യരെ അറിയാം, അദ്ദേഹവുമായി സൗഹൃദ ബന്ധം: കെ.ടി ജലീൽ
X

മലപ്പുറം: മാധവവാര്യർ തന്റെ ബിനാമിയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. മാധവവാര്യരെ അറിയാമെന്നും അദ്ദേഹവുമായി സൗഹൃദ ബന്ധം മാത്രമാണുള്ളതെന്നും മുൻ മന്ത്രി വ്യക്തമാക്കി. സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും ജലീൽ തുറന്നടിച്ചു.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്. ആർ.ഡി.എസ് കമ്പനിയുമായി അദ്ദേഹത്തിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എച്ച്. ആർ.ഡി.എസ് മാധവ വാര്യർ ഫൗണ്ടേഷന് പണം നൽകാനുണ്ട് എന്ന കേസുണ്ട്. അദ്ദേഹവുമായി സൗഹൃദ ബന്ധമല്ലാതെ മറ്റു ബന്ധങ്ങളില്ല. പരിശോധിച്ചാൽ മനസ്സിലാകുമെന്നും സാമൂഹിക സേവനം ചെയ്യുന്ന ആളാണ് മാധവ വാര്യരെന്നും കെ.ടി ജലീൽ പറഞ്ഞു. അദ്ദേഹത്തിന്റെയും തന്റെയും അക്കൗണ്ട് പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും ജലീൽ പറഞ്ഞു.

കുറച്ച് ദിവസങ്ങളിലായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ്. തീർത്തും വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മാധവവാര്യർ തിരുന്നാവായ സ്വദേശിയാണെന്നും ജലീൽ വിശദമാക്കി. ഷാർജ സുൽത്താന് ഡീലിറ്റ് നൽകാൻ തീരുമാനിച്ചത് 2014ലാണെന്നും അന്ന് കാലിക്കറ്റ് വി സി.അബ്ദുൽ സലാമാണെന്നും ഇന്ന് അദ്ദഹേം ബിജെപിയിലാണെന്നും ജലീൽ വിശദമാക്കി. അദ്ദേഹത്തോട് ചോദിച്ചാൽ കാര്യങ്ങൾ അറിയാം. അന്ന് പി.കെ അബ്ദുറബാണ് വിദ്യാഭ്യാസ മന്ത്രി. തിരുനാവായയിലെ മാധവ വര്യരുടെ ബാലസദനത്തിൽ താൻ പോയിട്ടുണ്ടെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ഷാർജ സുൽത്താനെ കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകളാണ് പറയുന്നത്. ഇതിൽ കേസന്വേഷണം വേണമെന്നും ജലീൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ ഒറ്റപ്പെടുത്തിയ സാഹചര്യത്തിലും വിദേശ നേതാക്കളെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധവ വാര്യരുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ വിളിച്ചിരുന്നുവെന്നും ജലീൽ അറിയിച്ചു.

TAGS :

Next Story