Quantcast

'കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ല'; മുൻ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്

രണ്ട് ടേം വ്യവസ്ഥ പാർട്ടിയിൽ നിലവിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-11-07 02:31:18.0

Published:

7 Nov 2025 7:47 AM IST

കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ല;  മുൻ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്
X

പ്രസന്ന ഏണസ്റ്റ് Photo| MediaOne

കൊല്ലം: കൊല്ലത്ത് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കില്ലെന്ന് മുൻ മേയറും സിപിഎം നേതാവുമായ പ്രസന്ന ഏണസ്റ്റ്.

രണ്ട് ടേം വ്യവസ്ഥ പാർട്ടിയിൽ നിലവിലുണ്ട്. നാല് തവണ പാർട്ടി അവസരം തന്നതിൽ രണ്ട് തവണ തന്നെ മേയർ ആക്കി. തനിക്ക് പകരം യോഗ്യരായ നിരവധി കേഡറുകൾ പാർട്ടിക്കായി മത്സര രംഗത്തേക്ക് വരുമെന്നും പ്രസന്ന മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇടതു മുന്നണിയിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കുന്നത്. എൽഡിഎഫിലെ മുൻധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു.

എന്നാൽ ഭരണത്തിൽ നാലുവർഷ കാലാവധി പൂർത്തിയാക്കിയിട്ടും പ്രസന്ന ഏണസ്റ്റ് രാജിക്ക് തയാറായിരുന്നില്ല. ഇതേത്തുടർന്ന് സിപിഐ രണ്ടു തവണ സിപിഎമ്മിന് കത്തു നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാതെ വന്നതോടെ കഴിഞ്ഞ 5ന് സിപിഐ പ്രതിനിധിയായ ഡപ്യൂട്ടി മേയർ കൊല്ലം മധുവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ, സവിതാ ദേവി എന്നിവരും രാജിവച്ചിരുന്നു.



TAGS :

Next Story